ചെന്നൈയുടെ തിരിച്ചുവരവ്, ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം

By Sooraj Surendran.16 04 2021

imran-azhar

 

 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ ജയം. കരുത്തരായ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിനാണ് ചെന്നൈ തറപറ്റിച്ചത്.

 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 15.4 ഓവറില്‍ ലക്ഷ്യം കണ്ടു.

 

107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അനായാസം തുടങ്ങി. ഋതുരാജ് ഗെയ്ക്വാദിനെ 5 റൺസെടുക്കുന്നതിനിടെ നഷ്ടമായെങ്കിലും 31 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 46 റണ്‍സെടുത്ത മോയിന്‍ അലിയും, 36 പന്തിൽ 33 റൺസെടുത്ത ഡുപ്ലെസിസും ചേർന്ന് ചെന്നൈയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിച്ചു.

 

ബൗളിങ്ങിൽ പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി 2 വിക്കറ്റുകൾ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുത്തു.

 

മത്സരത്തിന്റെ തുടക്കത്തിൽ ഒരു റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായിലായിരുന്നു പഞ്ചാബ്.

 

4 ഓവറിൽ ഒരു മെയ്ഡനടക്കം 13 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ പിഴുത ദീപക് ചഹാറാണ് പഞ്ചാബിന് വില്ലനായത്.

 

36 പന്തിൽ 4 ബൗണ്ടറിയും, 2 സിക്സറുമടക്കം 47 റൺസ് നേടിയ ഷാരൂഖ് ഖാന്റെ പ്രകടനമാണ് പഞ്ചാബ് സ്‌കോർ 100 കടത്തിയത്.

 

കെ.എൽ രാഹുൽ 5, മായങ്ക് അഗർവാൾ 0, ക്രിസ് ഗെയ്ൽ 10, ദീപക് ഹൂഡ 10, നിക്കോളാസ് പൂരാൻ 0 എന്നിവർക്കും ചെന്നൈയുടെ ബൗളിംഗ് ആക്രമണം തകർക്കാനായില്ല.

 

ചഹാറിന് പുറമെ ബ്രാവോ, മൊയീൻ അലി, സാം കരൺ എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

 

OTHER SECTIONS