സ്വന്തം റെക്കോര്‍ഡ് തിരുത്തി കുറിച്ച് ചോപ്ര;ഡയമണ്ട് ലീഗില്‍ വെളളി

By Priya.01 07 2022

imran-azhar

സ്റ്റോക്ക്‌ഹോമില്‍ നടന്ന ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി.89.94 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര വെള്ളി മെഡല്‍ സ്വന്തമാക്കിയത്.നേരത്തെ തന്റെ പേരിലുണ്ടായിരുന്ന 89.30 മീറ്റര്‍ ദൂരം മറികടന്നാണ് ചോപ്ര പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.90.31 മീറ്റര്‍ ദൂരം കണ്ടെത്തിയ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണമെഡല്‍ നേടി.

 

ആദ്യ ശ്രമത്തിലാണ് നീരജ് പുതിയ റെ്ക്കോര്‍ഡ് നേട്ടത്തിലേക്ക് കുതിച്ചത്. പിന്നാലെയുള്ള 5 ശ്രമങ്ങളില്‍ 84.37, 87.46, 86.67, 86.84 മീറ്റര്‍ എന്നിങ്ങനെയാണ് നീരജ് കണ്ടെത്തിയ ദൂരം.

 

 

OTHER SECTIONS