By parvathyanoop.07 08 2022
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളായ അമിത് പാംഗലും നീതു ഘന്ഘസും സ്വര്‍ണം നേടി. വനിതാ ബോക്സിങ്ങിലെ 48 കിലോഗ്രാം മിനിമം വെയ്റ്റ് വിഭാഗത്തിലാണ് 21കാരിയായ നീതുവിന്റെ കന്നി സ്വര്‍ണം. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡെമി-ജേഡ് റെസ്റ്റാനെയാണ് നീതു പരാജയപ്പെടുത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായിരുന്നു ഡെമി.
പുരുഷന്മാരുടെ (51 കിലോ) ബോക്സിങ്ങില്‍ അമിത് പങ്കല്‍ സ്വര്‍ണം നേടി. 5-0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്ഡൊണാള്‍ഡിനെ തോല്പിച്ചത്.ബോക്സിങ്ങില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കു 15ാം സ്വര്‍ണമാണ് ഇപ്പോള്‍ ലഭിച്ചത്.വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി.
വെങ്കല പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ പെനല്‍റ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ കീഴടക്കിയത്.അതേസമയം വനിതാ സിംഗിള്‍സ് ബാഡ്മിന്റനില്‍ പി.വി. സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ സിംഗപ്പൂരിന്റെ ലോക 18ാം നമ്പര്‍ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോല്പിച്ചത്. സ്കോര്‍ 2119, 2117.