By Shyma Mohan.30 11 2022
ദോഹ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിട്ടതിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസ്റുമായി കൈകോര്‍ക്കാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ നസ്ര് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്.
പ്രതിവര്‍ഷം 200 ദശലക്ഷം യൂറോയാണ് അല്‍ നസ് ര്‍ റൊണാള്‍ഡോക്ക് നല്‍കുക. രണ്ടര വര്‍ഷത്തെ കരാറിലാണ് റോണാള്‍ഡോ ക്ലബുമായി ഏര്‍പ്പെടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കുകയാണ് റോണോ. ഫുട്ബോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള കളിക്കാരനായിരുന്ന കിലിയന്‍ എംബാപ്പയുടെ റെക്കോര്‍ഡാണ് റോണോ മറികടന്നിരിക്കുന്നത്. പ്രതിവര്‍ഷം 123 ദശലക്ഷം യൂറോ വരുമാനമാണ് എംബാപ്പെയ്ക്ക് ലഭിക്കുന്നത്.
അല്‍ നസ്റിന്റെ കോച്ചിംഗ് സ്റ്റാഫില്‍ ധാരാളം പോര്ച്ചുഗീസുകാരുണ്ടെന്നതും താരത്തെ ക്ലബിലേക്ക് ആകര്‍ഷിച്ചെന്നാണ് വിവരം.