കാന്റെ ബാലൻദ്യോർ പുരസ്‌കാരം അർഹിക്കുന്നു; പോൾ പോഗ്ബ

By anilpayyampalli.06 06 2021

imran-azhar

 

പാരിസ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയുടെ മധ്യനിര താരമായ കാന്റെ ഈ വർഷത്തെ ബാലൻദ്യോർ പുരസ്‌കാരത്തിന്അർഹനാണെന്ന് ഫ്രഞ്ച് താരം പോൾ പോഗ്ബ.

 

 

ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ കാന്റെ ബാലൻദ്യോറിന് അർഹനാകുമെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ അതിനുള്ള സമയമായെന്നും പോഗ്ബ വ്യക്തമാക്കി. ഫ്രഞ്ച് ടീമിൽ കാന്റെയുടെ സഹതാരമാണ് പോഗ്ബ.

 

 

ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സിയോ ക്രിസ്റ്റിയാനോയോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മധ്യനിര താരങ്ങളും പ്രതിരോധ താരങ്ങളുമാണ് കൂടുതൽ ശ്രദ്ധ നേടിയത്.

 

കാന്റെയുടെ ഇപ്പോഴത്തെ പ്രകടനത്തിൽ എനിക്ക് അദ്ഭുതമില്ല. പോഗ്ബ വ്യക്തമാക്കി.

 

 

താൻ കാണുന്നകാലം തൊട്ടേ കാന്റെ മികച്ച കളി പുറത്തെടുക്കാറുണ്ടെന്നും എന്നാൽ ആളുകൾ ഇപ്പോഴാണ് കാന്റെയെ പുകഴ്ത്തി തുടങ്ങിയതെന്നും പോഗ്ബ കൂട്ടിച്ചേർത്തു.

 

 

 

 

 

 

OTHER SECTIONS