പ്രതീക്ഷകൾ അസ്തമിച്ച്‌ ഇന്ത്യ ; പുരുഷ, വനിതാ ടേബിൾ ടെന്നീസ് ടീം ഏഷ്യൻ ഗെയിംസിൽ നിന്ന് പുറത്തായി

By Hiba.25 09 2023

imran-azhar

 

ഹാങ്ചോ∙ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ വിഫലമായി. പ്രീ ക്വാർട്ടറിൽ തായ്‌ലൻഡിനെതിരെ 2–3നു പൊരുതിത്തോറ്റ വനിതാ ടീമും

 

ക്വാർട്ടറിൽ ദക്ഷിണ കൊറിയയോട് 0–3നു തകർന്ന പുരുഷ ടീമും പുറത്തായി.

 


പ്രീ ക്വാർട്ടറിൽ കസഖ്സ്ഥാനെതിരെ 3–2നു കഷ്ടിച്ചു രക്ഷപ്പെട്ട പുരുഷ ടീം ക്വാർട്ടറിൽ കൊറിയയ്ക്കു മുന്നിൽ തകർന്നടിഞ്ഞു.

 

ഹർമീത് ദേശായി, ജി. സത്യൻ, അജാന്ത ശരത്കമൽ എന്നിവർ സിംഗിൾസ് മത്സരങ്ങളിൽ വെല്ലുവിളികളുയർത്താതെയാണ് പരാജയപ്പെട്ടത്.

 

 

OTHER SECTIONS