ഒത്തിണക്കം കരുത്താക്കി സ്വിസ് നിര; ആദ്യ പകുതി ഗോൾരഹിതസമനിലയിൽ

By anilpayyampalli.13 06 2021

imran-azhar

 

ബാക്കു: യൂറോ കപ്പിൽ ഇന്ന് നടക്കുന്ന വെയ്ൽസ് - സ്വിറ്റ്‌സർലൻഡ് മത്സരം ആദ്യം പകുതി പിന്നിടുമ്പോൾ ഗോൾരഹിത സമനിലയിൽ.

 

 

ആദ്യ പകുതിയിലുടനീളം മികച്ച ഒത്തിണക്കം കാണിച്ച സ്വിറ്റ്‌സർലൻഡ് വെയ്ൽസ് പ്രതിരോധത്തെ സ്ഥിരമായി പരീക്ഷിച്ചുകൊണ്ടിരുന്നു.

 

 

ആദ്യ പകുതിയിൽ പത്തിലേറെ മികച്ച മുന്നേറ്റങ്ങൾ സ്വിസ് ടീം നടത്തി.

 

 

മത്സരത്തിൽ വെയ്ൽസിനാണ് ആദ്യ അവസരം ലഭിച്ചത്. കോർണറിൽ നിന്നുള്ള കിഫെർ മൂറിന്റെ ഗോളെന്നുറച്ച ഹെഡർ സ്വിസ് ഗോളി യാൻ സോമ്മർ രക്ഷപ്പെടുത്തി.

 

 

20-ാം മിനിറ്റിൽ കോർണറിൽ നിന്ന് സ്വിറ്റ്‌സർലൻഡിന്റെ ഫാബിയാൻ ഷാറിന്റെ ബാക്ക് ഹീൽ പുഷ് വെയ്ൽസ് ഗോളി രക്ഷപ്പെടുത്തി.

 

 

 

 

തുടർന്ന് ഷാക്കിരിയും എംബോളോയും സെഫെറോവിച്ചും സാക്കയും ചേർന്ന് മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. പലപ്പോഴും ഫിനിഷിങ് പിഴച്ചതാണ് അവർക്ക് തിരിച്ചടിയായത്.

 

 

 

 

 

ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച അവസരവും സ്വിസ് നിരയ്ക്ക് മുതലാക്കാനായില്ല. ബോക്‌സിൽ എംബോളോ നൽകിയ പാസ് സെഫെറോവിച്ച് പുറത്തേക്കടിച്ച് കളഞ്ഞു.

 

 

 

 

OTHER SECTIONS