കളിച്ചത് കാമറൂണ്‍; ജയം സ്വിറ്റ്‌സര്‍ലാന്‍ഡിന്; എംബോളോയുടെ ആദ്യ ഗോള്‍

By Shyma Mohan.24 11 2022

imran-azhar

 

ദോഹ: ലോകകപ്പില്‍ കളം നിറഞ്ഞുകളിച്ച കാമറൂണിനെ തോല്‍പിച്ച് സ്വിറ്റ്‌സര്‍ലാന്റ്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കാമറൂണിന്റെ തോല്‍വി.

 

ഫിഫ റാങ്കിംഗില്‍ മുന്നേറ്റക്കാരാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് എങ്കിലും മത്സരത്തില്‍ നിറഞ്ഞുകളിച്ചത് കാമറൂണായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയുടെ ആദ്യത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലാന്റ് കാമറൂണ്‍ വല കുലുക്കി.

 

48ാം മിനിറ്റില്‍ ബ്രീല്‍ എംബോളോയാണ് കാമറൂണിനുവേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയ മുന്നേറ്റങ്ങളെ മികച്ച സേവിലൂടെ സ്വിസ് ഗോള്‍ കീപ്പര്‍ യോന്‍ സമ്മര്‍ തടഞ്ഞിടുകയായിരുന്നു. പത്താം മിനിറ്റില്‍ ഗോള്‍ എന്ന് തോന്നിച്ച കാമറൂണ്‍ താരത്തിന്റെ ഷോട്ട് സമ്മര്‍ തടഞ്ഞിട്ടു. രണ്ടാം പകുതിയില്‍ സ്വിസ് തിരിച്ചാക്രമണം നടത്താന്‍ തുടങ്ങി. രണ്ടാം പകുതിയിലാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ തുടങ്ങിയത്.

 

മധ്യനിരയില്‍ നിന്ന് ഗ്രനിറ്റ് ജാക്ക നല്‍കിയ പന്തുമായി വലതു വിംഗില്‍ നിന്ന് ബോക്‌സിനുള്ളിലേക്ക് സെര്‍ദാര്‍ ഷാക്കിറി നീട്ടിയ പാസാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിനുള്ളില്‍ നിന്ന എംബോളോ കാമറൂണ്‍ ഗോളി ആേ്രന്ദ ഒനാനയെ നിഷ്പ്രഭനാക്കി പന്ത് വലയിലാക്കുകയായിരുന്നു.

 

റാങ്കിംഗില്‍ 15ാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ വീറുറ്റ പോരാട്ടമാണ് 43ാം സ്ഥാനത്തുള്ള കാമറൂണ്‍ പുറത്തെടുത്തത്.

 

 

 

OTHER SECTIONS