ഇഞ്ചുറി ടൈമില്‍ ലീഡ് ഉയര്‍ത്തി ഡച്ച് പട: രണ്ട് ഗോളിന് മുന്നില്‍

By Shyma Mohan.03 12 2022

imran-azhar

 


ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ യുഎസ്എക്കെതിരെ നെതര്‍ലാന്‍ഡ്‌സ് മുന്നില്‍. എതിരില്ലാതെ രണ്ട് ഗോളിന് മുന്നിലാണ് ഡച്ച് പട. പത്താം മിനിറ്റില്‍ മെംഫിസ് ഡീപേയാണ് ഡച്ച് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. രണ്ടാം 45+1 മിനിറ്റില്‍ ഡാലെ ബ്ലിന്‍ഡ് നേടി ലീഡ് നില ഉയര്‍ത്തി.

 

മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെയാണ് നെതര്‍ലാന്‍ഡ്‌സ് ലീഡ് നേടിയത്. യുഎസ്എയുടെ ബോക്‌സിന് പുറത്തുവെച്ച് മോറിസ് ഡുംഫ്രിസ് പോസ്റ്റിന് സമാന്തരമായി നീട്ടി നല്‍കിയ പന്ത് ബോക്‌സിനു നടുവില്‍ മെംഫിസ് ഡീപേയുടെ കാലുകളിലേക്ക്. ഡീപേയുടെ ഷോട്ട് യുഎസ് ഗോള്‍കീപ്പറെ കബളിപ്പിച്ച് നേരെ വലയിലേക്ക്.

 

17ാം മിനിറ്റില്‍ ഗാക്‌പോ നല്‍കിയ പന്ത് ബ്ലിന്‍ഡ് പുറത്തേക്കടിച്ച് പാഴാക്കി. 43ാം മിനിറ്റില്‍ ബോക്‌സിന് പുറത്തു നിന്നുള്ള തിമോത്തി വിയയുടെ ഷോട്ടും നൊപ്പേര്‍ട്ട് തട്ടികയറ്റി.

 

ആദ്യ പകുതിയുടെ അവസാനം ഇഞ്ചുറി ടൈമില്‍ ഡുംഫ്രിസിന്റെ ക്രോസ് ബ്ലിന്‍ഡിലേക്ക് കാലുകളിലേക്ക്. ബ്ലിന്‍ഡ് തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റാതെ യുഎസ്എ വലയില്‍.

OTHER SECTIONS