വിവാദങ്ങള്‍ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിശീലനം നഷ്ടമായി

By Shyma Mohan.17 11 2022

imran-azhar

 


ദോഹ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശീലനം നഷ്ടമായി. വയറുവേദന അനുഭവപ്പെട്ടതിനാലാണ് താരത്തിന് പരിശീലനം നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഖത്തറിലേക്ക് പറക്കുന്നതിന് മുന്‍പ് ലിസ്ബണില്‍ നൈജീരിയയുമായി പോര്‍ച്ചുഗല്‍ സൗഹൃദമത്സരം കളിക്കും. എന്നാല്‍ റൊണാള്‍ഡോ മത്സരത്തിനിറങ്ങില്ലെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് അറിയിച്ചു. വയറുവേദനയില്‍ നിന്ന് റൊണാള്‍ഡോ സുഖം പ്രാപിക്കുന്നുണ്ടെന്നും ബുധനാഴ്ചത്തെ പരിശീലന സെഷന്‍ നഷ്ടമായെന്നും വ്യാഴാഴ്ച നൈജീരയയുമായുള്ള സൗഹൃദ മത്സരം നഷ്ടമാകുമെന്നും ഫെര്‍ണാണ്ടോ സ്ഥിരീകരിച്ചു.

 

കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തില്‍ തന്റെ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും കോച്ചിനെതിരെയും റൊണാള്‍ഡോ ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് മാഞ്ചസ്റ്ററിലെ താരത്തിന്റെ സാന്നിധ്യം തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ലോകകപ്പില്‍ നവംബര്‍ 24ന് ഘാനക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗ്രൂപ്പ് മത്സരം. ദക്ഷിണ കൊറിയ, ഉറുഗ്വോ എന്നിവരാണ് ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍.

 

OTHER SECTIONS