അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് വിറ്റാല്‍ കനത്ത പിഴ

By Shyma Mohan.27 07 2022

imran-azhar

 


ദോഹ: ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ കനത്ത പിഴയീടാക്കും. മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മുന്നറിയിപ്പ്.

 

നിയമം ലംഘിക്കുന്നവര്‍ക്ക് QR2,50,000ല്‍ കൂടുതല്‍ പിഴ ചുമത്താനാണ് നീക്കം. ഫിഫ വെബ്‌സൈറ്റ് അനുസരിച്ച് നേരിട്ടോ, ഓണ്‍ലൈനായോ വില്‍പനക്ക് ഓഫര്‍ ചെയ്യുകയോ, വില്‍ക്കുകയോ, ലേലത്തില്‍ ഓഫര്‍ ചെയ്യുകയോ, നല്‍കുകയോ, അല്ലെങ്കില്‍ കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

 

പരസ്യങ്ങള്‍, പ്രമോഷനുകള്‍, മത്സരങ്ങള്‍, സമ്മാനങ്ങള്‍, റാഫിളുകള്‍ അല്ലെങ്കില്‍ ഹോട്ടല്‍, ഫ്‌ളൈറ്റ്, ഹോസ്പിറ്റാലിറ്റി, യാത്രാ പാക്കേജുകള്‍, മറ്റ് വാണിജ്യ ആവശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഏതു സാഹചര്യത്തിലും ടിക്കറ്റുകളുടെ ഉപയോഗം ഫിഫ ടിക്കറ്റിംഗ് മുഖേന രേഖാമൂലമോ, ടിക്കറ്റ് ഉപയോഗ നിബന്ധനകള്‍ പ്രകാരമോ അല്ലെങ്കില്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു.

 

അതിഥികളുടെ ടിക്കറ്റുകള്‍ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു ടിക്കറ്റ് അപേക്ഷകന് അതിഥികള്‍ക്ക് സൗജന്യമായി അല്ലെങ്കില്‍ ടിക്കറ്റിന്റെ മുഖവിലയെക്കാള്‍ വലുതല്ലാത്ത തുകയ്ക്ക് മാത്രമേ ടിക്കറ്റ് നല്‍കാന്‍ അനുവാദമുള്ളൂ. അതിഥികള്‍ക്ക് ഒരു സാഹചര്യത്തിലും മറ്റൊരാള്‍ക്ക് ടിക്കറ്റുകള്‍ കൈമാറാന്‍ അനുവാദമില്ല. ഒരു അതിഥിക്ക് ഇനി ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ടിക്കറ്റ് അപേക്ഷകന് തിരികെ നല്‍കണമെന്നും ഫിഫ വ്യക്തമാക്കി.

OTHER SECTIONS