കൊളംബിയയ്‌ക്കെതിരെ വീണ്ടും സമനിലയിൽ കുരുങ്ങി അർജന്റീന

By Aswany mohan k.09 06 2021

imran-azhar
ബാരാംഗ്വില്ല: കൊളംബിയയ്‌ക്കെതിരായ മത്സരത്തിൽ വീണ്ടും സമനിലയിൽ കുരുങ്ങി അർജന്റീന. അവസാന നിമിഷം വരെ 2–1ന് മുന്നിട്ടുനിന്ന അർജന്റീനയെ, ഇൻജറി ടൈമിൽ നേടിയ ഗോളിലൂടെയാണ് കൊളംബിയ പിടിച്ചുകെട്ടിയത്.

 

അർജന്റീനയ്ക്കായി ക്രിസ്റ്റ്യൻ റൊമേരോ (3), ലിയാൻഡ്രോ പരേദെസ് (8) എന്നിവർ ലക്ഷ്യം കണ്ടു. ലൂയിസ് മുരിയൽ (51, പെനൽറ്റി), മിഗ്വേൽ ബോർജ (90+4) എന്നിവരാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്.

 

Video footage of 2 wonderful goals by @CutiRomero2 & Leandro Parades
At the end of 1st half Argentina 2 Colombia 0
Sadly Argentine Goalkeeper Emiliano Martínez is injured and out of the field#COLARG #Argentina #Qatar2022 #FIFAWorldCup pic.twitter.com/DGaNk2kVmi

— Partha27 (@ParthaZoologist) June 9, 2021 " target="_blank">

 


മത്സരം തുടങ്ങി ആദ്യ എട്ടു മിനിറ്റിനുള്ളിൽ രണ്ടു ഗോളടിച്ച് അർജന്റീന മുന്നിലെത്തിയതാണ്. അതിനുശേഷവും ലയണൽ മെസ്സിയുെട നേതൃത്വത്തിൽ അർജന്റീന പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയുടെ തകർപ്പൻ സേവുകൾ അവർക്ക് തിരിച്ചടിയായി.

 

Revive el gol de Borja para el 2-2#VamosColombia 🇨🇴#COLARG

🎥 @GolCaracol pic.twitter.com/rsqZbRoDZx

— Selección Colombia (@FCFSeleccionCol) June 9, 2021 " target="_blank">

 


രണ്ടാം പകുതിയിലെ തകർപ്പൻ പ്രകടനത്തിലൂടെ കൊളംബിയ അർജന്റീനയെ തളയ്ക്കുകയും ചെയ്തു.

 

 

അർജന്റീന താരം നിക്കൊളാസ് ഒട്ടാമെൻഡി സ്വന്തം ബോക്സിൽ ഉറീബെയെ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയിൽനിന്നാണ് മുരിയൽ ആദ്യ ഗോൾ നേടിയത്.

 

 

പിന്നീട് ഇന്‍ജറി ടൈമിൽ യുവാൻ ക്വാഡ്രഡോയുടെ ക്രോസിന് തലവച്ച് ബോർജ സമനില ഗോൾ നേടിയതോടെ പോരാട്ടം പൂർണം.

 

 

 

OTHER SECTIONS