By Shyma Mohan.30 11 2022
സാവോ പോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മകള്‍ കെലി നാസിമെന്റോ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്.
ചികിത്സക്കായി അച്ഛന് ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമല്ലെന്ന് പെലെയുടെ മകള്‍ ഇന്‍സ്റ്റായില്‍ കുറിച്ചു. വന്‍കുടലിലെ ട്യൂമിറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പെലെ. കഴിഞ്ഞവര്‍ഷം രോഗം നിര്‍ണ്ണയിച്ചതു മുതല്‍ പെലെ സ്ഥിരമായി കീറോതെറാപ്പിക്ക് വിധേയനായിരുന്നു. 2021 സെപ്തംബറില്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തിരുന്നു.