ഫ്രഞ്ച് ഓപ്പൺ :പത്തൊൻപതുകാരന്റെ മുന്നിൽ പതറി; വീണില്ല, ജോക്കോവിച്ച് ക്വാർട്ടറിലേക്ക്

By anilpayyampalli.08 06 2021

imran-azhar 


പാരിസ് : ഇറ്റലിയുടെ പത്തൊൻപതുകാരൻ ലോറൻസോ മ്യൂസറ്റിക്കു മുന്നിൽ വീണുപോകാതെ സെർബിയയുടെ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിലേക്ക്.

 

 

ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ജോക്കോയെ വിറപ്പിച്ചശേഷമാണു ലോറൻസോ കീഴടങ്ങിയത്. ആദ്യ 2 സെറ്റുകളും ടൈബ്രേക്കറിൽ നഷ്ടപ്പെട്ടെങ്കിലും വീറോടെ തിരിച്ചടിച്ച് അടുത്ത 2 സെറ്റുകളും ജോക്കോവിച്ച് സ്വന്തമാക്കി.

 

 

 

അവസാന സെറ്റിൽ 40നു മുന്നിൽ നിൽക്കെ മ്യൂസറ്റി ക്ഷീണിതനായി പിൻമാറിയതോടെ ജോക്കോയ്ക്ക് ആശ്വാസം.

 

 

സ്‌കോർ: 67, 67, 61, 60, 40. നിലവിലെ ചാംപ്യൻ സ്‌പെയിന്റെ റാഫേൽ നദാൽ ഇറ്റലിയുടെ ജാനിക് സിന്നറെ തോൽപിച്ച് ക്വാർട്ടറിലെത്തി (75, 63, 60).

 

 


പുരുഷ ഡബിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ക്രൊയേഷ്യയുടെ ഫ്രാങ്കോ സ്‌കുഗർ സഖ്യം തോറ്റു.

 

 

 

OTHER SECTIONS