വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്‌റ്റേഴ്‌സ്; മത്സരം രാത്രി 7.30ന്

By Shyma Mohan.28 10 2022

imran-azhar

 


കൊച്ചി; ആദ്യ മത്സരത്തിലെ അത്യുജ്വല ജയത്തിന് പിന്നാലെ തോല്‍വിയിലേക്ക് കൂപ്പുകുത്തിയ ടീം വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ സിറ്റിക്കെതിരെ ഇറങ്ങുന്നു. രാത്രി 7.30ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

 

സീസണിലെ മൂന്ന് കളികളിലും തോല്‍വി അറിയാത്ത മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായാല്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ കൊണ്ടുവരാനാകും.

 

മൂന്ന് മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചിട്ടുള്ളത്. ഈസ്റ്റ് ബംഗാളിനെ 3-1ന് വീഴ്ത്തിയിട്ടായിരുന്നു മഞ്ഞപ്പടയുടെ തുടക്കം. എന്നാല്‍ ബാക്കി രണ്ട് മത്സരങ്ങളിലും തോല്‍വിയുടെ ചൂടേറ്റ് വാങ്ങിയ ടീം ഒമ്പതാം സ്ഥാനത്താണ്. ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ടീമിന്റെ തോല്‍വി.

 

ഒരു ടീമിന് 20 മത്സരങ്ങളുള്ള ലീഗില്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതിനാല്‍ വിധി എഴുതാന്‍ സമയമായില്ലെന്ന നിലപാടിലാണ് കോച്ച് വുക്കൊമനോവിച്. കഴിഞ്ഞ സീസണില്‍ ടീം ആദ്യ വിജയം നേടിയത് നാലാം മത്സരത്തിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

OTHER SECTIONS