ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ് ബംഗാള്‍ എതിരാളി

By Shyma Mohan.01 09 2022

imran-azhar

 


മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണിന് ഒക്ടോബര്‍ 7ന് തുടക്കം കുറിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.

 

ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരം 16ന് നടക്കും. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാനാണ് എതിരാളി. ഒക്ടോബര്‍ 23നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം. ഒഡീഷ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. 28ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തും.

 

7.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ഒരു മാച്ച് 5.30ന് നടക്കും.

 

കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരക്രമം:

 

ഒക്ടോബര്‍ 7: കേരള ബ്ലാസ്‌റ്റേഴ്‌സ് - ഈസ്റ്റ് ബംഗാള്‍
ഒക്ടോബര്‍ 16: കേരള ബ്ലാസ്‌റ്റേഴ്‌സ് - എടികെ മോഹന്‍ ബഗാന്‍
ഒക്ടോബര്‍ 23: ഒഡീഷ എഫ്‌സി - കേരള ബ്ലാസ്റ്റേഴ്‌സ്
ഒക്ടോബര്‍ 28: കേരള ബ്ലാസ്‌റ്റേഴ്‌സ് - മുംബൈ സിറ്റി എഫ്‌സി

 

നവംബര്‍ 5: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് - കേരള ബ്ലാസ്‌റ്റേഴ്‌സ്
നവംബര്‍ 13: കേരള ബ്ലാസ്‌റ്റേഴ്‌സ് - എഫ്‌സി ഗോവ
നവംബര്‍ 19: ഹൈദരാബാദ് എഫ്‌സി - കേരള ബ്ലാസ്റ്റേഴ്‌സ്

 

ഡിസംബര്‍ 4: ജംഷഡ്പൂര്‍ എഫ്‌സി - കേരള ബ്ലാസ്റ്റേഴ്‌സ്
ഡിസംബര്‍ 11: കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളുരു എഫ്‌സി
ഡിസംബര്‍ 19: ചെന്നൈയിന്‍ എഫ്‌സി - കേരള ബ്ലാസ്റ്റേഴ്‌സ്
ഡിസംബര്‍ 26: കേരള ബ്ലാസ്റ്റേഴ്‌സ് - ഒഡീഷ എഫ്‌സി

 

ജനുവരി 3: കേരള ബ്ലാസ്റ്റേഴ്‌സ് - ജംഷഡ്പൂര്‍ എഫ്‌സി
ജനുവരി 8: മുംബൈ സിറ്റി എഫ്‌സി - കേരള ബ്ലാസ്റ്റേഴ്‌സ്
ജനുവരി 22: എഫ്‌സി ഗോവ - കേരള ബ്ലാസ്‌റ്റേഴ്‌സ്
ജനുവരി 29: കേരള ബ്ലാസ്‌റ്റേഴ്‌സ് - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

 

ഫെബ്രുവരി 3: ഈസ്റ്റ് ബംഗാള്‍ - കേരള ബ്ലാസ്റ്റേഴ്‌സ്
ഫെബ്രുവരി 7: കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിന്‍ എഫ്‌സി
ഫെബ്രുവരി 11: ബംഗളുരു എഫ്‌സി - കേരള ബ്ലാസ്റ്റേഴ്‌സ്
ഫെബ്രുവരി 18: എടികെ മോഹന്‍ ബഗാന്‍ - കേരള ബ്ലാസ്‌റ്റേഴ്‌സ്
ഫെബ്രുവരി 26: കേരള ബ്ലാസ്‌റ്റേഴ്‌സ് - ഹൈദരാബാദ് എഫ്‌സി

OTHER SECTIONS