By Shyma Mohan.07 12 2022
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിംഗിനിറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി. 21 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് എന്ന നിലയില്‍ പരിങ്ങലിലാണ് ബംഗ്ലാ കടുവകള്‍.
നാലോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജുമാണ് ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്. ഓപ്പണര്‍മാരായ അനമുല്‍ ഹഖിന്റെയും ലിറ്റണ്‍ ദാസിന്റെയും വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. നജീമുല്‍ ഹുസൈന് ഷാന്റോയുടെ വിക്കറ്റ് ഉമ്രാന് മാലിക് പിഴുതി. ഷക്കീബ് അല്‍ ഹസന്, മുഷ്ഫിഖുര്‍ റഹീം, അഫിഫ് ഹുസൈന് എന്നിവരുടെ വിക്കറ്റുകളാണ് വാഷിംഗ്ടണ്‍ സുന്ദര്‍ പിഴുതത്.
ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് ബാറ്റിംഗ്. തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഷഹബാസ് അഹമ്മദും കുല്‍ദീപ് സെനും പുറത്തായി. അക്സര്‍ പട്ടേലും ഉമ്രാന് മാലിക്കുമാണ് ടീമിലെത്തിയത്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തി. പരിക്ക് കാരണം ഷാര്‍ദുല്‍ ഠാക്കൂര്‍ കളിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും, ടീമിലെത്തി. ഹസന് മഹ്മൂദ് പുറത്തായി. നസും അഹമ്മദ് ടീമിലെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക്ക്.
ബംഗ്ലാദേശ്: നജ്മുല്‍ ഹുസൈന് ഷാന്റോ, ലിറ്റണ്‍ ദാസ്, അനാമുള്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈന്, മെഹിദി ഹസന് മിറാസ്, നസും അഹമ്മദ്, ഇബാദത്ത് ഹുസൈന്, മുസ്തഫിസുര്‍ റഹ്മാന്.