ഇന്ത്യക്ക് ആശ്വാസിക്കാം: രോഹിത് ശര്‍മ്മ തിരിച്ചെത്തും

By Shyma Mohan.09 12 2022

imran-azhar

 


മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ തള്ളവിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടീമില്‍ തിരിച്ചെത്തിയേക്കും.

 

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ നായകനെ ഇതുവരെ ഒഴിവാക്കിയിട്ടില്ലെന്ന് ബിസിസിഐ അറിയിച്ചു. ഡിസംബര്‍ 14ന് ചറ്റോഗ്രാമിലാണ് ആദ്യ ടെസ്റ്റ്. ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെ ലഭ്യതയില്‍ പിന്നീട് തീരുമാനമെടുക്കും എന്നാണ് ബിസിസിഐ നിലപാട്.

 

രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ രണ്ടാം ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തള്ളവിരലിന് പരിക്കേറ്റു. ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തെ വിലയിരുത്തി. ധാക്കയിലെ ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയനാക്കിയ രോഹിത് ശര്‍മ്മയെ സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷനായി മുംബൈയിലേക്ക് അയക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ അവസാന ഏകദിനം നഷ്ടമായി. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള അദ്ദേഹത്തിന്റെ ടീമിലെ സാധ്യത സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

OTHER SECTIONS