സൂപ്പര്‍ ഫോര്‍ ത്രില്ലര്‍! ഇന്ത്യയ്ക്ക് 41 റണ്‍സ് വിജയം; ഫൈനലില്‍

By Web Desk.12 09 2023

imran-azhar

 

 


കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 41 റണ്‍സ് വിജയം നേടി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 41.3 ഓവറില്‍ 172 റണ്‍സെടുത്തു പുറത്തായി. ഇതോടെ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു.

 

കുല്‍ദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. വെള്ളിയാഴ്ച ബംഗ്ലദേശിനെതിരെയാണ് അടുത്ത മത്സരം.

 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സെടുത്തു. ഇന്ത്യന്‍ ഇന്നിങ്‌സ് 47 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ എത്തി. തുടര്‍ന്ന് അല്‍പസമയത്തിനു ശേഷം മത്സരം പുനഃരാരംഭിച്ചു. എന്നാല്‍, 16 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.

 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍, പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

 

അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. ചരിത് അസലങ്ക 9 ഓവറില്‍ 18 റണ്‍സ് മാത്രം നല്‍കി നാലു വിക്കറ്റെടുത്തു.

 

രോഹിത് ശര്‍മ അര്‍ധ സെഞ്ചറി നേടി. 48 പന്തുകള്‍ നേരിട്ട രോഹിത് 53 റണ്‍സെടുത്തു.

 

 

OTHER SECTIONS