ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് ആദ്യമത്സരത്തിൽ ജയം

By anilpayyampalli.07 06 2021

imran-azhar

 

ദോഹ : 2022 ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാറൗണ്ടിൽ ഇന്ത്യയ്ക്ക് ആദ്യ വിജയം.

 

 


ബംഗ്ലാദേശിനെ എതിരില്ലാത രണ്ടുഗോളിനാണ് ഇന്ത്യതോല്പിച്ചത്. ഇരട്ട ഗോളുമായി ക്യാപ്റ്റൻ സുനിൽ ഛേത്രി മത്സരത്തിൽ തിളങ്ങി.

 

 


ആദ്യപുകുതിയിൽ ബംഗ്ലാദേശ് പ്രതിരോധത്തെ ഭേദിക്കാൻ കഴിയാതിരുന്ന ഇന്ത്യയെ രണ്ടാം പകുതിയിൽ സുനിൽ ഛേത്രി കരകയറ്റുകയായിരുന്നു.

 

 


അറ്റാക്കിംഗ് ലൈനപ്പുമായി കളിച്ച ഇന്ത്യ തുടക്കം മുതൽ ആക്രമമത്സരമാണ് കാഴ്ചവെച്ചത്.

 

 


ആദ്യപകുതിയിൽ ചിംഗ്ലൻസെനയ്ക്ക് മികച്ച അവസരം ലഭിച്ചു. ബ്രാണ്ട്ൻ നടുത്ത കോർണർക്വിക്കിൽ സെനയുടെ ബുള്ളറ്റഹെഡൽ ഗോളെന്ന് ഉറച്ചതായിരുന്നു. എന്നാൽ ബംഗ്ലാപ്രതിരോധം ഇത് തടഞ്ഞു.

 

 


ഒടുവിൽ 79ാം മിനിറ്റിൽ സുനിൽ ഛേത്രി ഇന്തയക്ക് ലീഡ് നല്കി. മലയാളിതാരം ആഷിഖ്കുരുണിയന്റെ ക്രോസിൽ ഹെഡ് ചെയ്ത് ഹേത്രി തന്റെ 73ാംഗോൾ നേടി.

 

 

പിന്നിട് 92ാം മിനിറ്റൽ രണ്ടാം ഗോൾ നേടി. സുരേഷിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.

 

 


വിജയത്തോടെ ആറു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ മൂന്നാമതാണ്. അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ അതിൽ ജയച്ച ഇന്ത്യയ്ക്ക് ലോക കപ്പ് യോഗ്യത ഉറപ്പിക്കാം.

 

 

 

 

 

OTHER SECTIONS