ഇന്ത്യക്ക് വന്‍ തിരിച്ചടി: ലോകകപ്പില്‍ ഈ താരം കളിക്കില്ല

By Shyma Mohan.29 09 2022

imran-azhar

 

മുംബൈ: ട്വിന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടിയായി ബൗളിംഗില്‍ ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുമ്ര കളിക്കുന്ന കാര്യം സംശയത്തില്‍. നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കാനിംഗിന് വിധേയനാകാന്‍ താരം ബംഗളുരുവിലേക്ക് കഴിഞ്ഞ ദിവസം തിരിച്ചിരുന്നു. റിസല്‍ട്ടിനായി കാത്തിരിക്കുകയാണ്.

 

ചൊവ്വാഴ്ച പരിശീലനത്തിനിടെ ബുമ്ര നടുവേദനയുണ്ടെന്ന് പരാതിപ്പെട്ടതായി ബിസിസിഐ സ്ഥിരീകരിച്ചു. ബിസിസിഐയുടെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ താരത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. നടുവേദനയെ തുടര്‍ന്ന് ബുമ്രക്ക് ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരയിലേക്ക് തിരഞ്ഞെടുക്കുകയുമുണ്ടായി. സെപ്തംബര്‍ 23, 25 തിയതികളിലായി ഓസ്‌ട്രേലിയക്കെതിരെ രണ്ടും മൂന്നും ട്വിന്റി20യില്‍ അദ്ദേഹം ഇന്ത്യക്കായി കളിക്കളത്തിലിറങ്ങുകയും ചെയ്തു.

 

ആറുമാസത്തോളം ബുമ്രക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ബുമ്ര ഇല്ലാെങ്കില്‍ മുഹമ്മദ് ഷമിയോ, ദീപക് ചാഹറോ ലോകകപ്പ് ടീമില്‍ ഇടം നേടും.

 

OTHER SECTIONS