By Web Desk.05 11 2022
വളരെ പെട്ടെന്നാണ് ഒരു മലയാളി പെണ്‍കുട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഗാനം ആലപിക്കുകയാണ് മലയാളി ഗായിക ജാനകി ഈശ്വര്‍.
വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ജാനകിയുടെ മലയാളി വേരുകള്‍ തേടിയുള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ. അനൂപ് ദിവാകരന്-ദിവ്യ ദമ്പതികളുടെ മകളാണ് ജാനകി. കോഴിക്കോട് കക്കോടി സ്വദേശികളാണിവര്‍. ഓസ്ട്രേലിയയില്‍ സ്ഥിര താമസമാണ് കുടുംബം.
റിയാലിറ്റി ഷോ താരം അരുണ്‍ ഗോപന്റെ ജ്യേഷ്ഠനാണ് അനൂപ്. സംഗീത വഴിയിലൂടെയാണ് അനൂപിന്റെയും യാത്ര.
നവംബര്‍ 13 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനല്‍. മത്സരത്തിനു മുമ്പ് ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡ് ആയ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പമാണ് 13കാരിയായ ജാനകി ഗാനമാലപിക്കുന്നത്.
ദ് വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ ജാനകി ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ഓഡീഷനില്‍ 'മാതേ മലയധ്വജ' എന്നു തുടങ്ങുന്ന ഇന്ത്യന്‍ ഗാനമാണ് ജാനകി ആലപിച്ചത്.
ദ് വോയ്സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി.