പ്രതിഷേധങ്ങള്‍ കളികളത്തിലേക്കും;'ജസ്റ്റിസ് ഫോര്‍ ജോര്‍ജ്ജ് ഫ്‌ലോയ്ഡ്' ആവിശ്യമുയര്‍ത്തി ഫുട്ബോള്‍ താരങ്ങളും

By Abu Jacob Varghese.01 06 2020

imran-azhar

 

 

അമേരിക്കയിലെ മിനിയപോളിസില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ളോയിഡിന് നീതി തേടി പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി ഫുട്ബോള്‍ താരങ്ങളും. ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെയും യു.എസിന്റെ വെസ്റ്റോണ്‍ മക്കെനിയുമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചത്.ട്വിറ്ററില്‍ 'ജസ്റ്റിസ് ഫോര്‍ ജോര്‍ജ്ജ്' എന്ന് കുറിച്ചാണ് എംബാപ്പെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ശനിയാഴ്ച ബുണ്ടസ്ലിഗയില്‍ ഷാല്‍ക്കെ മിഡ്ഫീല്‍ഡറായ ജാദോണ്‍ സാഞ്ചോ , മക്കെനി എന്നിവര്‍ 'ജസ്റ്റിസ് ഫോര്‍ ജോര്‍ജ്' എന്നെഴുതിയ ആം ബാന്‍ഡും ജഴ്‌സിയും
അണിഞ്ഞാണ് വെര്‍ഡര്‍ ബ്രെമനെതിരെ കളത്തിലിറങ്ങിയത്.

OTHER SECTIONS