By Shyma Mohan.26 09 2022
ഓസ്‌ലോ: ഗെയിമിനെ പിടിച്ചുകുലുക്കിയ വഞ്ചനയെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തല്‍ ഉടന്‍ എന്ന് ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍. ഈ മാസം നടന്ന ഏറ്റവും വലിയ അട്ടിമറിയിലൂടെ വിജയം സ്വന്തമാക്കിയ ഹാന്‍സ് നീമാനെതിരെയാണ് മുനവെച്ച ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കാള്‍സണ്‍ തെളിവുകളൊന്നും നല്‍കിയിട്ടില്ല.
എന്നാല്‍ ചെസ് ലോകത്തെ പിടിച്ചുകുലുക്കിയ കൃത്രിമത്തെക്കുറിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രസ്താവന ഇറക്കുമെന്ന് മാഗ്നസ് കാള്‍സണ്‍ അറിയിച്ചു. 19കാരനായ നീമാന്‍ ചെസിലെ കൃത്രിമം നിഷേധിക്കുകയും കാള്‍സണ്‍ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചു.
ക്ലാസിക്കല്‍ ചെസില്‍ 53 വിജയവുമായി അപരാജിതനായി മുന്നേറുകയായിരുന്ന കാള്‍സണെ പ്രശസ്തമായ സിന്‍ക്ഫീല്‍ഡ് കപ്പിലാണ് നീമാന്‍ അപ്രതീക്ഷിതമായി തോല്‍പ്പിച്ചത്.