By Shyma Mohan.09 08 2022
മുംബൈ: നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മനോജ് പ്രഭാകറെ നിയമിച്ചു. പുബുദു ദാസനായകനെ സ്ഥാനമൊഴിയുന്നിടത്തേക്കാണ് വെറ്ററന്‍ താരത്തെ നിയമിച്ചിരിക്കുന്നത്.
1984 മുതല്‍ 1996 വരെ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുള്ള മനോജ് പ്രഭാകര്‍ 39 ടെസ്റ്റും 130 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് രഞ്ജി ടീമുകളുടെ പരിശീലകനായും നേരത്തെ സേവനം അനുഷ്ഠിച്ചിരുന്നു. കാനഡയുടെ മുഖ്യ പരിശീലക സ്ഥാനമേല്‍ക്കുകയാണ് നേപ്പാള്‍ കോച്ചായി സ്ഥാനമൊഴിയുന്ന പുബുദു.