ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോല്‍വി; എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

By Shyma Mohan.28 10 2022

imran-azhar

 

കൊച്ചി: കലൂരില്‍ സ്വന്തം മൈതാനിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മുംബൈ സിറ്റിക്കെതിരെ തോല്‍വി. ബ്ലാസ്റ്റേഴ്‌സിന് നിര്‍ഭാഗ്യത്തിന്റെ ദിനം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയേറ്റുവാങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള മഞ്ഞപ്പട 9ാം സ്ഥാനത്താണ്.

 

മെഹ്താബ് സിംഗും ഹോര്‍ഗെ പെരേര ഡിയാസുമാണ് മുംബൈക്കായി ഗോള്‍ വല കുലുക്കിയത്. 21ാം മിനിറ്റിലും 31ാം മിനിറ്റിലുമായിരുന്നു ഗോള്‍. മെഹ്താബ് സിംഗാണ് ഹീറോ ഓഫ് ദി മാച്ച്.

 

മത്സരത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയും മുംബൈയ്ക്കായിരുന്നു ആധിപത്യം. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം കൈവരിക്കാനായില്ല. 47ാം മിനിറ്റില്‍ സ്റ്റീവര്‍ട്ടിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ ഗില്‍ തടഞ്ഞു. 52ാം മിനിറ്റില്‍ ദിമിത്രോയോസിന്റെ ഹെഡര്‍ പുറത്തേക്ക് പോയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. 57ാം മിനിറ്റില്‍ ദിമിത്രിയോസിന്റെ ഷോട്ട് മുംബൈ കീപ്പര്‍ തടയുകയും ചെയ്തു.

OTHER SECTIONS