ജസ്പ്രീത് ബുമ്രക്ക് പകരക്കാരന്‍ എത്തി; സ്ഥിരീകരിച്ച് ബിസിസിഐ

By Shyma Mohan.30 09 2022

imran-azhar

 

മുംബൈ: പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് സിറാജിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ബിസിസിഐ പ്രസ്താവന പുറത്തിറക്കി.

 

ദക്ഷിണാഫ്രിക്കക്കെതിരെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ബുമ്രക്ക് പകരം സിറാജിനെ ഉള്‍പ്പടുത്തിയതായും ബുമ്ര നിലവില്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിലാണെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

 

ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷഹബാസ് അഹമ്മദ്, മൊഹമ്മദ്. സിറാജ്.

 

 


OTHER SECTIONS