അടിക്ക് തിരിച്ചടി, പൊള്ളാർഡ് മാനിയ; മുംബൈക്ക് 4 വിക്കറ്റ് ജയം

By Sooraj Surendran.01 05 2021

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടിയത്.

 

34 പന്തിൽ 6 ബൗണ്ടറിയും, 8 സിക്സറുമടക്കം 87 റൺസ് നേടിയ പൊള്ളാർഡിന്റെ തകർപ്പൻ പ്രകടനമാണ് മുംബൈക്ക് വമ്പൻ ജയം സമ്മാനിച്ചത്.

 

28 പന്തിൽ 38 റൺസ് നേടിയ ക്വിന്റൺ ഡികോക്കും, 24 പന്തിൽ 35 റൺസ് നേടിയ രോഹിത് ശർമയും മികച്ച തുടക്കമാണ് മുംബൈക്ക് നൽകിയത്. 23 പന്തിൽ 32 റൺസ് നേടിയ ക്രൂണാൽ പാണ്ഡ്യയും സ്കോറിങ്ങിന് വേഗം കൂട്ടി.

 

അവസാന പന്തിലാണ് മുംബൈ ജയം പിടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടിയത്. മൂന്ന് അർദ്ധ സെഞ്ചൂറികളാണ് ഇന്ന് പിറന്നത്.

 

ഡുപ്ലെസി 28 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ടു ഫോറുമടക്കം 50 റണ്‍സ് നേടിയപ്പോൾ, 36 പന്തുകള്‍ നേരിട്ട് അഞ്ചു വീതം സിക്‌സും ഫോറുമടക്കം മൊയീൻ അലി 58 റൺസ് നേടി, 27 പന്തുകള്‍ നേരിട്ട അമ്പാട്ടി റായുഡു ഏഴു സിക്‌സും നാലു ഫോറുമടക്കം 72 റൺസും നേടി.

 

റായുഡുവാണ് ചെന്നൈ സ്‌കോര്‍ 200 കടത്തിയത്.റുതുരാജ് ഗെയ്ക്‌വാദ് (4), സുരേഷ് റെയ്‌ന (2) എന്നിവർ തുടക്കത്തിലേ പുറത്തായി.

 

മുംബൈക്കായി പൊള്ളാർഡ് 2 വിക്കറ്റുകളും, ട്രെന്റ് ബോൾട്ടും, ബുംറയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

OTHER SECTIONS