മുംബൈ ഇന്ത്യൻസിന് ടോസ്, ഹൈദരാബാദിനെ ഫീൽഡിങ്ങിനയച്ചു

By Sooraj Surendran.17 04 2021

imran-azhar

 

 

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

 

മാർക്കോ ജെൻസണ് പകരം ആദം മിൽനേ കളത്തിലിറക്കിയാണ് മുംബൈ ജയത്തിനായി ഇറങ്ങുന്നത്.

 

സീസണിൽ രണ്ടു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ ഒരു ജയവും ഒരു ഒരു പരാജയവും നേടി.

 

ഇതുവരെ 16 മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എട്ട് വീതം മത്സരങ്ങളിൽ മുംബൈയും സൺറൈസേഴ്സും വിജയിച്ചു.

 

ഹൈദരാബാദിനെ സംബന്ധിച്ച് മധ്യനിര ബാറ്റ്സ്മാന്മാർ ഇതുവരെയും താളം കണ്ടെത്താത്ത താണ് പ്രധാന പ്രശ്നം.

 

അതേസമയം ബൗളിംഗിൽ ആദ്യമത്സരത്തിൽ തിരിച്ചടി നേരിട്ട മുംബൈ രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചു വരികയായിരുന്നു.

 

സീസണിൽ രണ്ട് മത്സരങ്ങളിലും പരാജയം നേരിട്ട് ഹൈദരാബാദിന് ഇന്ന് ജയം അനിവാര്യമാണ്.

 

OTHER SECTIONS