ഫ്രഞ്ച് ഓപ്പൺ നദാൽ സെമിയിൽ, വനിതകളിൽ മൂന്നു പുതു താരങ്ങൾ

By anilpayyampalli.10 06 2021

imran-azhar

 

പാരീസ് : ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് സെമിഫൈനലിൽ താരോദയങ്ങൾ.

 


31ാം സീഡ് പവല്ുചെങ്കോവ, സിഡഡില്ലാതാരം തമാരസിദാൻസെക്, 17ാം സിഡ് മരിയ സക്കാരി, സീഡില്ലാതാരം ബാർബറ കെജ്രിക്കോവ എന്നിവരാണ് അവസാന നാലിലെത്തിയ പുത്തൻ താരങ്ങൾ.

 

 

കോക്കോഗൗഫിനെ അട്ടിമറിച്ച് ക്രെജിക്കോവയും സ്പാനിഷ്താരം പൗലബദോസയെ മൂന്നുസെറ്റു നീണ്ടപോരാട്ടത്താൽ മറികടന്ന് സ്ലൊവേനിയൻ താരം തമാരസിദാൻസെക്കും എലേന റയ്ബാനിക്കയെ അട്ടിമറിച്ച് പവ്‌ലുചെങ്കോവയും സെമിയിലെത്തി.

 

 


അതേസമയം, പുരുഷ സിംഗിൾസിൽ മൂന്നാം സീഡ് റാഫേൽ സദാൽ സെമിയിലേക്ക് മുന്നേറി. 10ാം സീഡ് അർജന്റീനയുടെ ഡീഗോസ്വാർട്‌സ്മാനെ കീഴടക്കിയാണ് നദാൽ സെമിയിലെത്തിയത്.

 

 

മത്സരം നാല് സെറ്റ്‌നീണ്ടുനിന്നപ്പോൾ, നദാലിന്റെ കരിയറിലെ 14ാം ഫ്രഞ്ച് ഓപ്പൺസെമിയും നദാൽ തനിക്കൊപ്പമാക്കി. സ്‌കോർ :6-3, 4-6, 6-4, 6-0

 

 

 

 

OTHER SECTIONS