ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച് ഫൈനലില്‍

By Shyma Mohan.27 01 2023

imran-azhar

 


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച് ഫൈനലില്‍. സെമിയില്‍ യുഎസ് താരം ടോമി പോളിനെ തകര്‍ത്താണ് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്. ജോക്കോവിച്ചിന്റെ 10ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്.

 


മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജയം. ആദ്യ സെറ്റിലെ കടുത്ത പോരാട്ടം അതിജീവിച്ച ജോക്കോവിച്ച് രണ്ടും മൂന്നും സെറ്റുകള്‍ അനായാസം ജയിച്ചുകയറി. സ്‌കോര്‍: 7-5, 6-1, 6-2.

 

ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ സെര്‍ബിയന്‍ താരം നേരിടും. 22ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങുക. ഞായറാഴ്ചയാണ് ഫൈനല്‍.