പിഎസ്ജി വിജയക്കുതിപ്പ് തുടരുന്നു; മാഞ്ചെസ്റ്ററിന് സമനില

By Shyma Mohan.23 07 2022

imran-azhar

 


ജപ്പാന്‍: ജപ്പാന്‍ ക്ലബ്ബ് ഉറാവ റെഡ്‌സിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി വിജയക്കുതിപ്പ് തുടരുന്നു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവര്‍ ആദ്യ പകുതിയില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ പിഎസ്ജി രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി ആധിപത്യം സ്ഥാപിച്ചു.

16ാം മിനിറ്റില്‍ പാബ്ലോ സറബിയയും 35ാം മിനിറ്റില്‍ ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയന്‍ എംബാപ്പെയുമാണ് ഗോള്‍ നേടിയത്. മൂന്നാമത്തെ ഗോള്‍ 76ാം മിനിറ്റിലാണ് പിറന്നത്. അര്‍നാഡ് കാലിമുവെന്‍ഡോയാണ് പിഎസ്ജിക്കായി മൂന്നാം ഗോള്‍ അടിച്ചത്. ജപ്പാന്‍ ക്ലബ്ബ് ഗാമ്പ ഒസാക്കയുമാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

മറ്റൊരു മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയോട് സമനില നേടേണ്ടി വന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി സമനില കൈവരിച്ചു. സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡുമായാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

OTHER SECTIONS