ലോകകപ്പില്‍ സ്‌ഫോടനാത്മക ഒത്തുകളി വിവാദം: 8 ഇക്വഡോര്‍ താരങ്ങള്‍ക്ക് കോഴ നല്‍കി?

By Shyma Mohan.20 11 2022

imran-azhar

 


ദോഹ: ഫിഫ ലോകകപ്പ് ആവേശത്തെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടാനൊരുങ്ങുമ്പോള്‍ ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് മത്സരം അനുകൂലമാക്കാന്‍ കോഴ നല്‍കിയതായി വെളിപ്പെടുത്തല്‍.

 

എട്ട് ഇക്വഡോര്‍ താരങ്ങള്‍ക്ക് 7400000 ഡോളര്‍ നല്‍കിയെന്നാണ് തന്ത്രപ്രധാന രാഷ്ട്രീയ കാര്യ വിദഗ്ധന്‍ അംജദ് താഹ അവകാശപ്പെട്ടത്. അഞ്ച് ഖത്തറി താരങ്ങളും ഇക്വഡോറിലെ അടുത്ത വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചതായി താഹ ട്വീറ്റ് ചെയ്തു. ഇത് മത്സരഫലത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകം ഫിഫ അഴിമതിയെ എതിര്‍ക്കണമെന്നും താഹ പറഞ്ഞു.

 

അതേസമയം ഗുരുതരമായ ഈ ആരോപണം മറ്റാരും ഇതുവരെ ഉന്നയിക്കുകയോ, പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല. തെറ്റായ അക്കൗണ്ടില്‍ നിന്ന് വരുന്ന വ്യാജ വാര്‍ത്തയാണെന്ന് ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ മാര്‍ക്ക് ഓവന്‍ ജോണ്‍സ് പറയുന്നു.

 

OTHER SECTIONS