ഡൽഹിക്കെതിരെ രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

By Sooraj Surendran.15 04 2021

imran-azhar

 

 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 148 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു.

 

തകർച്ചയോടെയായിരുന്നു ഡൽഹിയുടെ തുടക്കം. 11 പന്തുകളില്‍ നിന്നും 9 റണ്‍സെടുത്ത താരത്തെ അത്ഭുതകരമായ ക്യാച്ചിലൂടെ നായകന്‍ സഞ്ജു സാംസണ്‍ പുറത്താക്കി.

 

32 പന്തുകളില്‍ നിന്നും ഒന്‍പത് ബൗണ്ടറികളുടെ സഹായത്തോടെ 51 റണ്‍സെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്താണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

 

മാര്‍ക്കസ് സ്റ്റോയിനിസ്സിനെ പൂജ്യനാക്കി മടക്കി മുസ്താഫിസുര്‍. ബൗളിങ്ങിൽ ജയദേവ് ഉനദ്ഘട്ട് 3 വിക്കറ്റുകൾ നേടിയപ്പോൾ, മുസ്തഫിസുർ റഹ്മാൻ 2 വിക്കറ്റും നേടി.

 

അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്‌സും ചേര്‍ന്നാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

 

ടോം കറന്‍ 21 റണ്‍സും വോക്‌സ് 15 റണ്‍സുമെടുത്തു. മത്സരത്തില്‍ ഒരു സിക്‌സ് പോലും നേടാന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല.

 

OTHER SECTIONS