രാജസ്ഥാനെ പിടിച്ചുകെട്ടാൻ ഡൽഹി, 5 വിക്കറ്റ് നഷ്ടം; 85-5 (14 Ov) LIVE

By Sooraj Surendran.15 04 2021

imran-azhar

 

 

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 148 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് 5 വിക്കറ്റുകൾ നഷ്ടം.

 

14 ഓവറുകൾ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 85 എന്ന നിലയിലാണ് രാജസ്ഥാൻ. ഓപ്പണർമാരായ ജോസ് ബട്ലറും (2), വോറയും (9) രണ്ടക്കം കാണാതെ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി.

 

കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റൻ സഞ്ജു സാംസണും (4) ഇന്ന് രണ്ടക്കം കാണാതെ പുറത്തായി.

 

ശിവം ദുബെ (2), റയാൻ പരാഗ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. 36 പന്തിൽ 46 റൺസുമായി ബാറ്റിംഗ് തുടരുന്ന ഡേവിഡ് മില്ലർ മാത്രമാണ് രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്.

 

ഡൽഹിക്ക് വേണ്ടി ബൗളിങ്ങിൽ ക്രിസ് വോക്‌സ് 2 വിക്കറ്റും, ആവേശ് ഖാൻ 2 വിക്കറ്റും, റബാഡ 1 വിക്കറ്റും നേടി.

 

ജയിക്കാനായി 36 പന്തിൽ 63 റൺസാണ് റോയൽസിന് നേടേണ്ടത്.

 

OTHER SECTIONS