'മോറിസ് ദി മാൻ' ആദ്യ ജയം സ്വന്തമാക്കി രാജസ്ഥാൻ

By Sooraj Surendran.15 04 2021

imran-azhar

 

 

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ഡൽഹി ക്യാപ്പിറ്റൽസിനെ 3 വിക്കറ്റുകൾക്കാണ് റോയൽസ് തകർത്തത്.

 

43 പന്തിൽ 7 ബൗണ്ടറിയും 2 സിക്സറുമടക്കം 62 റൺസ് നേടിയ ഡേവിഡ് മില്ലറും, 18 പന്തിൽ 4 സിക്സറുകളുടെ അകമ്പടിയോടെ 36 റൺസ് നേടി അവസാന നിമിഷം തകർത്തടിച്ച ക്രിസ് മോറിസും ചേർന്നാണ് റോയൽസിന് ആദ്യ ജയം സമ്മാനിച്ചത്.

 

ഓപ്പണർമാരായ ജോസ് ബട്ലറും (2), വോറയും (9) രണ്ടക്കം കാണാതെ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റൻ സഞ്ജു സാംസണും (4) ഇന്ന് രണ്ടക്കം കാണാതെ പുറത്തായി.

 

ശിവം ദുബെ (2), റയാൻ പരാഗ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഡൽഹിക്ക് വേണ്ടി ബൗളിങ്ങിൽ ക്രിസ് വോക്‌സ് 2 വിക്കറ്റും, ആവേശ് ഖാൻ 3 വിക്കറ്റും, റബാഡ 2 വിക്കറ്റും നേടി.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. തകർച്ചയോടെയായിരുന്നു ഡൽഹിയുടെ തുടക്കം.

 

11 പന്തുകളില്‍ നിന്നും 9 റണ്‍സെടുത്ത താരത്തെ അത്ഭുതകരമായ ക്യാച്ചിലൂടെ നായകന്‍ സഞ്ജു സാംസണ്‍ പുറത്താക്കി. 32 പന്തുകളില്‍ നിന്നും ഒന്‍പത് ബൗണ്ടറികളുടെ സഹായത്തോടെ 51 റണ്‍സെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്താണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

 

മാര്‍ക്കസ് സ്റ്റോയിനിസ്സിനെ പൂജ്യനാക്കി മടക്കി മുസ്താഫിസുര്‍. ബൗളിങ്ങിൽ ജയദേവ് ഉനദ്ഘട്ട് 3 വിക്കറ്റുകൾ നേടിയപ്പോൾ, മുസ്തഫിസുർ റഹ്മാൻ 2 വിക്കറ്റും നേടി.

 

അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്‌സും ചേര്‍ന്നാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

 

ടോം കറന്‍ 21 റണ്‍സും വോക്‌സ് 15 റണ്‍സുമെടുത്തു. മത്സരത്തില്‍ ഒരു സിക്‌സ് പോലും നേടാന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല.

 

OTHER SECTIONS