ഹൈദരാബാദിനെ വിറപ്പിച്ച് രാജസ്ഥാൻ റോയൽസ്; ബട്ലറിന് സെഞ്ചുറി (124)

By സൂരജ് സുരേന്ദ്രൻ .02 05 2021

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയപ്പോൾ ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടാൻ സാധിച്ചുള്ളൂ.

 

64 പന്തിൽ 11 ബൗണ്ടറിയും, 8 സിക്സറുമടക്കം 124 റൺസ് നേടിയ ജോസ് ബട്ലറിന്റെ തകർപ്പൻ സെഞ്ചുറിയും, 33 പന്തിൽ 4 ബൗണ്ടറിയും, 2 സിക്സറുമടക്കം 48 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും തകർപ്പൻ പ്രകടനങ്ങളാണ് രാജസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി 30 റൺസ് നേടിയ ജോണി ബെയർസ്റ്റോയും, 31 റൺസ് നേടിയ മനീഷ് പാണ്ഡെയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

 

OTHER SECTIONS