റഷ്യക്കാരി അനസ്താസിയ പവ്‌ലുചെങ്കോവ ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾ ഫൈനലിൽ, സ്ലൊവേനിയൻ താരം തമാര സിദാൻസെക് പൊരുതി തോറ്റു; സ്‌കോർ 7-5, 6-3

By anilpayyampalli.10 06 2021

imran-azhar

 

പാരിസ് : റഷ്യൻ താരം 31ാം സീഡുകാരി അനസ്താസിയ പവ്‌ലുചെങ്കോവ ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾ ഫൈനലിൽ.

 


ആദ്യമായാണ് റഷ്യൻ താരം കരിയറിലെ ആദ്യഗ്രാൻസ്ലാം ഫൈനൽ നേടുന്നത്. സ്ലൊവേനിയൻ താരം തമാര സിദാൻസെകിനെ രണ്ടു സെറ്റിനുള്ളിൽ കീഴടക്കിയാണ് വിജയം.
സ്‌കോർ 7-5, 6-3.

 

 

ലോകറാങ്കിംഗിൽ 85ാം റാങ്കുകാരിയായ സിദാനസെദക്ക് മികച്ച മത്സരം കാഴചവെച്ചെങ്കിലും ഒരു മണിക്കൂറും 34 മിനിറ്റുമെടുത്ത മത്സരത്തിൽ താരം അടിയറവ് പറഞ്ഞു. ഗ്രാൻസ്ലാം സെമിയിൽ ആദ്യമായാണ് സ്ലൊവേനിയൻ താരം മത്സരിക്കുന്നത്.

 

 

അമ്പതിലധികം മത്സരത്തിന് ശേഷം ഫൈനലിലെത്തിയ പവ്‌ലുചെങ്കോവ തന്റെ 52ാമത്തെ മത്സരത്തിലാണ് ഫൈനലിലെത്തുന്ന ആദ്യബഹുമതിക്കർഹയായത്.

 

2015ലെ യു.എസ്. ഓപ്പൺറണ്ണർഅപ്പായ റോബോർട്ട വിൻസ്‌കിയുടെ പേരിലെ റെക്കോഡാണ് തകർത്തത്. ഒരു ഗ്രാൻസ്ലാമിെന്റ ഫൈനലിലെത്താൻ വിൻസിക്ക് 44 മത്സരങ്ങൾ കളിക്കേണ്ടി വന്നു.

 

 

ആറുവർഷത്തിന് ശേഷമാണ് ഒരു റഷയൻ താരം ഫൈനലിലെത്തുന്നത്. 2015-ൽ താരമായിരുന്ന മരിയ ഷെറപ്പോവ് സെറീന വില്യംസിനോട് തോറ്റിരുന്നു.

 

 

 

 

OTHER SECTIONS