പന്ത് മാച്ച് വിന്നര്‍; സഞ്ജു ഇനിയും കാത്തിരിക്കണം: ശിഖര്‍ ധവാന്‍

By Shyma Mohan.30 11 2022

imran-azhar

 

ക്രൈസ്റ്റ് ചര്‍ച്ച്: ഋഷഭ് പന്തിനെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. ഏകദിന ക്രിക്കറ്റില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങളെ പിന്തുണച്ചെത്തിയിരിക്കുകയാണ് ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍.

 

ഋഷഭ് പന്തിനെപ്പോലെയുള്ള ഒരു മാച്ച് വിന്നര്‍ക്ക് മോശം സമയത്തിലൂടെ കടന്നുപോകുമ്പോള്‍ പിന്തുണ ആവശ്യമാണെന്നാണ് ശിഖര്‍ ധവാന്റെ പക്ഷം. ഇന്ത്യയുടെ ശക്തമായ ബെഞ്ച് സ്‌ട്രെങ്ത് കാരണം സഞ്ജു സാംസണ്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരുമെന്നും ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം തുടരണമെന്നും ധവാന്‍ പറഞ്ഞു.

 

ന്യൂസിലന്‍ഡില്‍ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ നിര്‍ണായകമായ 36 റണ്‍സ് നേടിയിരുന്നു. ആകെ ഒരു മത്സരത്തിലാണ് സഞ്ജുവിന് അവസരം ലഭിച്ചിട്ടുള്ളത്. അടുത്ത രണ്ട് മത്സരത്തിലും സഞ്ജുവിന് അവസരം നിഷേധിക്കുകയാണുണ്ടായത്. കിവീസിനെതിരെ പന്ത് ബാറ്റിങ്ങില്‍ പരാജയപ്പെട്ട മത്സരങ്ങളിലെല്ലാം സഞ്ജു ബഞ്ചിലായിരുന്നു. ന്യൂസിലന്‍ഡില്‍ നടന്ന രണ്ട് ട്വിന്റി20യില്‍ നിന്നായി 17 റണ്‍സും രണ്ട് ഏകദിനങ്ങളിലായി 25 റണ്‍സും മാത്രമാണ് പന്ത് ആകെ നേടിയത്. അതേസമയം ട്വിന്റി20 ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ഹോം പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിന് ന്യൂസിലന്‍ഡില്‍ പുറത്തിരിക്കേണ്ടി വന്നു.

 

 

OTHER SECTIONS