ക്രിക്കറ്റ് പൂരത്തിന് തിരുവനന്തപുരം വീണ്ടും വേദിയാകുന്നു

By Shyma Mohan.08 12 2022

imran-azhar

 

മുംബൈ: വീണ്ടും ക്രിക്കറ്റ് പൂരത്തിന് തിരുവനന്തപുരം വേദിയാകുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയിലെ മൂന്നാം ഏകദിനത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്. തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ജനുവരി 15നാണ് മത്സരം.

 

ജനുവരി 3ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ട്വിന്റി20, ഏകദിന മത്സരങ്ങളാണുള്ളത്. തിരുവനന്തപുരത്തിന് പുറമെ കൊല്‍ക്കത്തയിലും ഗുവാഹത്തിയിലുമാണ് ആദ്യ രണ്ട് ഏകദിനങ്ങള്‍. മുംബൈ, പൂനെ, രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് ട്വിന്റി20 നടക്കുക.

 

 

 

OTHER SECTIONS