ഗുസ്തി താരത്തിന്റെ കൊലപാതകം: സുശീല്‍ കുമാറിനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു

By Aswany mohan k.25 05 2021

imran-azhar 

ന്യൂഡല്‍ഹി: റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജരായ ഗുസ്തി താരം സുശീല്‍ കുമാറിനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് നടപടി.

 

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീലിനെ അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

 

കേസില്‍ ഞായറാഴ്ച സുശീല്‍ അറസ്റ്റിലായി 48 മണിക്കൂര്‍ പിന്നിട്ടതോടെയാണ് റെയില്‍വേ നടപടിയിലേക്ക് കടന്നത്.

 

ഡല്‍ഹി രോഹിണി കോടതിയാണ് സുശീലിനെയും കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനെയും റിമാന്‍ഡ് ചെയ്തത്.

 

ഡല്‍ഹി പോലീസ് 12 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ആറു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.

 

 

 

OTHER SECTIONS