By Shyma Mohan.14 11 2022
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം ടേബിള്‍ ടെന്നീസ് താരം ശരത് കമലിന്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഭിമാനമായി മാറിയ മലയാളി താരം എല്‍ദോസ് പോള്‍, ബാഡ്മിന്റന്‍ താരം എച്ച്എസ് പ്രണോയ് എന്നിവര്‍ക്കും അര്‍ജുന പുരസ്കാരം ലഭിച്ചു. രാഷ്ട്രപതി ഭവനില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
ജിവന്‍ജോത് സിംഗ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമര്‍ (ബോക്സിംഗ്), സുമ സിദ്ധാര്‍ത്ഥ് ഷിരൂര്‍ (പാരാ ഷൂട്ടിംഗ്), സുജീത് മാന്‍ (ഗുസ്തി) എന്നിവര്‍ക്കാണ് ദ്രോണാചാര്യ അവാര്‍ഡ്. ദിനേശ് ജവഹര്‍ ലാഡ് (ക്രിക്കറ്റ്), ബിമല്‍ പ്രഫുല്ല. ഘോഷ് (ഫുട്ബോള്‍), രാജ് സിങ് എന്നിവര്‍ക്ക് ലൈഫ് ടൈം വിഭാഗത്തില്‍ അംഗീകാരം ലഭിക്കും.
കായികരംഗത്ത് ധ്യാന്‍ ചന്ദ് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം അശ്വിനി അക്കുഞ്ഞി സി (അത്ലറ്റിക്സ്), ധരംവീര്‍ സിംഗ് (ഹോക്കി), ബി സി സുരേഷ് (കബഡി), നിര് ബഹദൂര്‍ ഗുരുങ് (പാരാ അത്ലറ്റിക്സ്) എന്നിവര്‍ക്ക് ലഭിക്കും.
സീമാ പൂനിയ, എല്‍ദോസ് പോള്‍, അവിനാഷ് മുകുന്ദ് സേബിള്‍(അത്ലറ്റിക്സ്), ലക്ഷ്യ സെന്‍, എച്ച്എസ് പ്രണോയ്(ബാഡ്മിന്റന്‍), അമിത് കുമാര്‍, നിഖാത് സരീന്(ബോക്സിംഗ്), ഭക്തിപ്രദീപ് കുല്‍ക്കര്‍ണി, ആര് പ്രഗ്യാനന്ദ(ചെസ്), ദീപ് ഗ്രേസ് എക്ക(ഹോക്കി),സുശീല ദേവ(ജൂഡോ), സാക്ഷി കുമാരി(കബഡി), നയന്‍ മോനി സൈകി(ലോണ്‍ ബോള്‍), സാഗര്‍ കൈലാസ്, എളവേനില്‍ വാളറിവന്, ഓംപ്രകാശ് മിതര്‍വാള്‍(ഷൂട്ടിംഗ്), ശ്രീജ അകൂല(ടേബിള്‍ ടെന്നീസ്), വികാസ് താക്കൂര്‍(ഭാരോദ്വഹനം), അന്‍ഷു, സരിത(ഗുസ്തി), പര്‍വീണ്‍(വുഷു), മാനസി ഗിരിചന്ദ്ര ജോഷി, തരുണ്‍ ധില്ലന്(പാരാ ബാഡ്മിന്റന്‍), സ്വപ്നില്‍ സഞ്ജയ് പാട്ടീല്‍(പാരാ സ്വിമ്മിംഗ്), ജെര്‍ലിന്‍ അനിക(ഡെഫ് ബാഡ്മിന്റന്‍) എന്നീ താരങ്ങള്‍ അര്‍ജുന പുരസ്കാരത്തിന് അര്‍ഹരായത്.