മൂന്നര മണിക്കൂറാറാടിയ ആവേശപ്പോര്; ഗ്രീസിനെ ഉത്തുംഗതയിലെത്തിച്ച് സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പോരാടും, ജർമ്മനിയുടെ സ്വെരേവ് പുറത്ത്

By anilpayyampalli.11 06 2021

imran-azhar

 

 

പാരീസ്: ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കടന്നു.

 

 


അഞ്ച് സെറ്റ് നീണ്ട പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ തോൽപ്പിച്ചാണ് സിറ്റ്സിപാസ് ഫൈനലിലെത്തിയത്.

 

 


താരത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. ഇന്നുതന്നെ നടക്കുന്ന നൊവാക് ജോക്കോവിച്ച്- റാഫേൽ നദാൽ മത്സരത്തിലെ വിജയിയാണ് സിറ്റ്സിപാസ് ഫൈനലിൽ നേരിടുക.

 

 

 

മൂന്ന് മണിക്കൂറും 37 മിനിറ്റുമാണ് മത്സരം നീണ്ടുനിന്ന മത്സരത്തിൽ 3-6 3-6 6-4 6-4 3-6 എന്ന സ്‌കോറിനായിരുന്നു അഞ്ചാം സീഡായ സിറ്റ്സിപാസിന്റെ ജയം.


ആദ്യ രണ്ട് സെറ്റുകളും അനായാസമായിരുന്നു സിറ്റ്സിപാസിന്. രണ്ടാം സെറ്റിൽ സ്വെരേവ് ഒരു തവണ സിറ്റ്സിപാസിന്റെ സെർവ് ബ്രേക്ക് ചെയ്തിരുന്നു.

 

 


എന്നാൽ രണ്ട് തവണ തിരിച്ചടിച്ച് സിറ്റ്സിപാസ് സെറ്റ് സ്വന്തമാക്കി. എന്നാൽ ശക്തമായി തിരിച്ചെത്തിയ സ്വെരേവ് മൂന്നും നാലും സെറ്റ് സ്വന്തമാക്കി.

 

 

 

നിർണായകമായ അവസാന സെറ്റ് ആവേശം നിറഞ്ഞതായിരുന്നു. ആദ്യ സെർവിംഗ് ഗെയിമിൽ തന്നെ സിറ്റ്സിപാസ് മൂന്ന് ബ്രേക്ക് പോയിന്റുകൾ മറികടന്നു.

 

 


പിന്നാലെ സ്വെരേവിന്റെ സെർവ് ബ്രേക്ക് ചെയ്ത സിറ്റ്സിപാസ് 4-1ന്റെ ലീഡും നേടി. തുടർന്ന് 3-5ലേക്കും. സ്വന്തം സെർവ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ സിറ്റ്സിപാസിന് ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിന് അരങ്ങൊരുങ്ങി.

 

 

ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്സിപാസ്.

 

 

 


വനിതാ വിഭാഗത്തിൽ മത്സരിച്ച മരിയ സക്കറി സെമിയിൽ പുറത്താവുകയായിരുന്നു.

 

 

 

 

OTHER SECTIONS