ബാറ്റിങ് തകർച്ച നേരിട്ട് ഇന്ത്യ; അഞ്ച് വിക്കറ്റ് നഷ്ടം

By Bhumi.20 06 2021

imran-azhar

 

 

 

സതാംപ്റ്റൺ: ഇന്ത്യ-ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം ബാറ്റിങ് തകർച്ച നേരിട്ട് ഇന്ത്യ. മഴ മൂലം അര മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.

 

 

ക്യാപ്റ്റൻ വിരാട് കോലി, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം നഷ്ടമായത്.132 പന്തിൽ നിന്ന് 44 റൺസെടുത്ത കോലിയെ ജേമിസൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

 

 

ക്യാപ്റ്റൻ മടങ്ങുമ്പോൾ 67.4 ഓറിൽ നാലിന് 149 റൺസെടുത്തു നിൽക്കുകയായിരുന്നു ഇന്ത്യ. തലേദിവസത്തെ സ്കോറിനോട് മൂന്ന് റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് ചേർക്കാനായത്. പന്തിന് 22 പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് നേടാനായത്. ജാമിസണിന്റെ പന്തിൽ ലഥാം പിടിക്കുകയായിരുന്നു. രഹാനെയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.

 

 

 

OTHER SECTIONS