By Shyma Mohan.08 10 2022
വാഷിംഗ്ടണ്‍: റെസ്ലിംഗിലെ ഗ്ലാമര്‍ താരം സാറാ ലീ(30) അന്തരിച്ചു. ഒക്ടോബര്‍ 5നായിരുന്നു അന്ത്യം. സാറയുടെ അമ്മ ടെറി ലീ ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചത്.
ഞങ്ങളുടെ സാറാ വെസ്റ്റണ്‍ യേശുവിനൊപ്പം ചേര്‍ന്നത് വര്‍ദ്ധിച്ച ഹൃദയഭാരത്തോടെ അറിയിക്കുന്നതായി ടെറി ലീ കുറിച്ചു. ഞങ്ങള്‍ എല്ലാവരും ഞെട്ടലിലാണ്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. എല്ലാവര്ക്കും പ്രാര്‍ത്ഥന ആവശ്യമാണ്. പ്രത്യേകിച്ച് സാറയുടെ ഭര്‍ത്താവ് കോറിയ്ക്കും കുട്ടികള്‍ക്കും എന്ന് ടെറി കുറിച്ചു.
അതേസമയം മരണത്തിന്റെ ഔദ്യോഗിക കാരണം വെളിപ്പെടുത്തിയിട്ടില്ല.