അവസാനം വരെ പൊരുതും: ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിനെ കുറിച്ച് ഉനദ്ഘട്ട്

By anilpayyampalli.13 06 2021

imran-azharന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പേസ് ബൗളർ ജയദേവ് ഉനദ്ഘട്ടിനെ തഴഞ്ഞു.

 


ഇന്ത്യയുടെ സീനിയർ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിനായതിനാൽ ഇന്ത്യയുടെ. യുവനിരയാണ് ലങ്കൻ പര്യടനം നടത്തുന്നത്. എന്നാൽ ശിഖർ ധവാൻ നയിക്കുന്ന ഈ ടീമിൽ ഉനദ്ഘട്ടിന് സ്ഥാനം ലഭിച്ചില്ല.

 

 

 

ബിസിസിഐയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉനദ്ഘട്ട്.

 

 


ക്രിക്കറ്റിലൂടെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നും സമയമാവുമ്പോൾ അവസരം ലഭിക്കുമെന്നും ഉനദ്ഘട്ട് പറയുന്നു. ട്വീറ്റിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

 

 

 

 


അവസാനം വരെ പൊരുതാനാണ് എന്റെ തീരുമാനം. അതിന് അധികം ദൂരം പോകേണ്ടി വരില്ലെന്ന് ഉറപ്പാണ്. അതുവരെ കളിയിൽ കൂടുതൽ ശ്രദ്ധിക്കണം. അതിനായി സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു. താരം ട്വീറ്റിൽ പറയുന്നു.

 

 

 

2019-20 സീസണിലെ രഞ്ജി ട്രോഫിയിൽ വിക്കറ്റ് വേട്ടയിൽ ഉനദ്ഘട്ടായിരുന്നു മുന്നിൽ. ചേതൻ സക്കറിയ ഉൾപ്പെടെയുള്ള പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോഴാണ് ഉനദ്ഘട്ടിനെ തഴഞ്ഞത്.

 

 

 

 

OTHER SECTIONS