സ്റ്റിപ്പിള്‍ചേസില്‍ അവിനാഷിന് സ്വര്‍ണം; റെക്കോഡ് നേട്ടം

By Web Desk.01 10 2023

imran-azhar

 

 

 

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് 3000 മീറ്റര്‍ സ്റ്റിപ്പിള്‍ചേസിലാണ് ഇന്ത്യന്‍ താരം അവിനാഷ് സാബ്ലെക്ക് സ്വര്‍ണം. എട്ട് മിനിറ്റും 19 സെക്കന്റും 54 മില്ലി സെക്കന്റുമെടുത്താണ് അവിനാഷിന്റെ ഫിനിഷിങ്ങ്. ഏഷ്യന്‍ ഗെയിംസിലെ റെക്കോര്‍ഡ് നേട്ടമാണിത്.

 

അവിനാഷ് മത്സരത്തിന്റെ തുടക്കം മുതല്‍ ഏറെ മുന്നിലായിരുന്നു. ഫിനിഷിങ്ങ് ലൈനില്‍ എതിരാളികള്‍ ഏറെ പിന്നിലായി. മഹാരാഷ്ട്ര സ്വദേശിയാണ് അവിനാഷ്.

 

 

OTHER SECTIONS