By Web Desk.08 06 2022
കൊല്‍ക്കത്ത: നായകന്‍ സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളില്‍ ഇന്ത്യ, കംബോഡിയയെ തോല്‍പ്പിച്ചു. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കായുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ആദ്യ കളിയിലാണ് ഇന്ത്യയുടെ ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് കംബോഡിയയെ തകര്‍ത്തത്.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ 14-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍. 60-ാം മിനിറ്റില്‍ ഛേത്രി വീണ്ടും വലകുലുക്കി.