'എന്റെ വിവാഹം അഫ്ഗാൻ ഐസിസി ലോകകപ്പ് നേടിയ ശേഷം മാത്രം'; റാഷിദ് ഖാൻ

By Sooraj Surendran.14 07 2020

imran-azhar

 

 

കാബൂൾ: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച യുവതാരമാണ് ലെഗ് സ്പിന്നർ സ്പിന്നർ റാഷിദ് ഖാൻ. രാജ്യാന്തര ട്വന്റി20യിൽ ഒന്നാം നമ്പർ ബോളറാണ് റാഷിദ് ഖാൻ. റാഷിദിന്റെ വിചിത്രമായ പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. "അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് നേടിയ ശേഷം മാത്രമേ താൻ വിവാഹം ചെയ്യൂ' എന്നാണ് റാഷിദ് ഖാന്റെ പ്രഖ്യാപനം. ഇതുവരെ രണ്ട് ഏകദിന ലോകകപ്പുകളിലും നാല് ട്വന്റി20 ലോകകപ്പുകളിലും മാത്രം കളിച്ചിട്ടുള്ള ടീമാണ് അഫ്ഗാനിസ്ഥാൻ.

 

ഇരുപത്തിയൊന്ന് വയസുകാരനായ റാഷിദ് ഖാൻ അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ മികച്ചൊരു ഓൾറൗണ്ടർ കൂടിയാണ്. ഇതുവരെ ഏകദിന ലോകകപ്പിൽ കളിച്ച 15 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാന് നേടാനായത് ഒരേയൊരു ജയം മാത്രമാണ്. അതേസമയം ടെസ്റ്റും, ഏകദിനവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഒരുപടി മുന്നിൽ നിൽക്കും ടി 20 ലോകകപ്പിൽ അഫ്ഗാന്റെ പ്രകടനം. റാഷിദിന്റെ വിവാഹ പ്രഖ്യാപനത്തിൽ വൻ ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബോളിവുഡ് താരം സൽമാൻ ഖാന്റെ അവസ്ഥയാണ് റാഷിദിനെ കാത്തിരിക്കുന്നതെന്നാണ് ട്രോളുകൾ.

 

OTHER SECTIONS