യുവേഫ ചാംപ്യന്‍സ് ലീഗ്: പിഎസ്ജി ക്ലബ്ബ് ബ്രുഗിനെ നേരിടും, എല്ലാ കണ്ണുകളും മെസിയിലേക്ക്

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

ലണ്ടൻ: യുവേഫ ചാംപ്യന്‍സ് ലീഗിൽ ഇന്ന് നടക്കാനിരിക്കുന്നത് തീപാറുന്ന ഗ്രൂപ്പ് മത്സരങ്ങൾ. ബാഴ്‌സ വിട്ട മെസി പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ആദ്യ മത്സരമാണിത്.

 

മെസിക്കൊപ്പം നെയ്മറും എംബാപ്പേയും കൂടി ചേരുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

 

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിലാണ് പിഎസ്‌ജി ക്ലബ്ബ് ബ്രുഗിനെ നേരിടുക. രണ്ടാം മത്സരത്തിൽ മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ ബി ലെപ്‌സിഗിനേയും നേരിടും.

 

റയല്‍ മാഡ്രിഡ്- ഇന്റര്‍ മിലാന്‍, അയാക്‌സ്- സ്‌പോര്‍ടിംഗ്, ബൊറൂസിയ ഡോര്‍ട്മുണ്ട്- ബെസിക്താസ് മത്സരവും ഇന്ന് നടക്കും.

 

അതേസമയം ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂള്‍, എ സി മിലാനെ നേരിടും.

 

ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്ത പിഎസ്ജി ഇക്കുറി കരുത്തുറ്റ നിരയുമായാണ് എത്തുന്നത്.

 

OTHER SECTIONS